‘അപ്പൻ മോൻ മാസ്, മസിൽ മാസ്, മരണ മാസ്’ ടൊവിനോയുടെ ഫോട്ടോ വൈറൽ

ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധയുള്ള താരമാണ് ടൊവിനോ തോമസ്. എന്നാൽ ടൊവിനോയുടെ അച്ഛനോ? ടൊവിനോയും അച്ഛനും ഒപ്പമുള്ള ഒരു ഫോട്ടോ വൈറലാകുകയാണ്. ‘വേറെ ലെവൽ… അപ്പൻ മോൻ മാസ്, മസിൽ മാസ്, മരണ മാസ്’ എന്നാണ് നടൻ ആദിൽ ഇബ്രാഹിം ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.
Read Also : ടൊവിനോയ്ക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് താരം
ടൊവിനോയും അച്ഛൻ അഡ്വ.ഇ.ടി തോമസും ഒരുപോലെ ആരോഗ്യവാന്മാരാണെന്നാണ് ശ്രദ്ധേയമായ കാര്യം. ഇരുവരും ജിമ്മിൽ പോസ് ചെയ്യുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. ‘എൻറെ അച്ഛൻ, വഴികാട്ടി, ഉപദേശകൻ, തീരുമാനം എടുക്കന്നയാൾ, എൻറെ വർക്കൌട്ട് പങ്കാളി. 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ് നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസിൽ. എന്നാൽ ശേഷവും അദ്ദേഹം ഫിറ്റ്‌നസിൽ വിട്ടുവീഴ്ചക്ക് ഒരുക്കമല്ല’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഫാദർ സ്‌കോർസ് എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.
‘അപ്പൻ വൻ പൊളി മാൻ’ എന്ന് പൃഥ്വിരാജ് ഫോട്ടോക്ക് കമന്റ് ചെയ്തു. കൂടാതെ മംമ്താ മോഹൻദാസ്, ഇന്ദ്രജിത്ത്, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, വിജയ് യേശുദാസ് തുടങ്ങിയവരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
Story Highlights – tovino thomas, viral photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here