Advertisement

പെട്ടിമുടി ഉരുൾപൊട്ടൽ; ഇന്ന് മൂന്നാറിൽ പ്രത്യേക യോഗം ചേരും

August 23, 2020
2 minutes Read

പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മൂന്നാറിൽ പ്രത്യേക യോഗം ചേരും. തെരച്ചിൽ ഇനി തുടരണമോയെന്ന കാര്യം അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ തിരച്ചലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ദുരന്ത ഭൂമിയിൽ 14 കിലോ മീറ്റർ മാറി ഉൾവനത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരച്ചിലിനിടെ വനത്തിൽ കടുവയുടെ സാനിധ്യം കണ്ടതോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ദുരന്തത്തിൽ മരിച്ച 65 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തം നടന്ന പ്രദേശത്ത് മണ്ണു നീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂർത്തിയായി.

Story Highlights a special meeting will be heald today meeting munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top