അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ടുനിൽക്കും; വിപ്പ് പതിച്ച് ബലപരീക്ഷണവുമായി ഇരുവിഭാഗങ്ങളും

കേരളാ കോൺഗ്രസ് എമ്മിൽ തർക്കം മുറുകുമ്പോൾ ജോസഫ് പക്ഷം എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിപ്പിച്ച് ജോസ് കെ മാണി പക്ഷം. എംഎൽഎ ഹോസ്റ്റലിലെ മുറികൾക്ക് മുന്നിലാണ് വിപ്പിന്റെ പകർപ്പ് പതിപ്പിച്ചത്. റോഷി അഗസ്റ്റിന്റെ പേരിലുള്ള വിപ്പ് പി ജെ ജോസഫ്, സി എഫ് തോമസ്, മോൻസ് ജോസഫ് എന്നിവരുടെ മുറികൾക്ക് മുന്നില് പതിപ്പിച്ചു. രാജ്യസഭാ വോട്ടെടുപ്പിലും, അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് ആവശ്യം. സഭാ രേഖകൾ പ്രകാരം അവസാനം സഭ പിരിയുമ്പോൾ റോഷി അഗസ്റ്റിൻ ആയിരുന്നു പാർട്ടി വിപ്പ്.
Read Also : അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കില്ല; യുഡിഎഫിന്റെ അന്ത്യശ്വാസനം തള്ളി ജോസ് കെ മാണി
ജോസഫ് വിഭാഗം ജോസ് വിഭാഗം നേതാക്കൾക്കും വിപ്പ് നൽകി. റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവരുടെ മുറികളിലാണ് ജോസഫ് വിഭാഗം വിപ്പ് പതിപ്പിച്ചത്. രാജ്യ സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും അവിശ്വാസ പ്രമേയത്തിൽ സർക്കാരിനെതിരെ നിലപാട് എടുക്കണമെന്നുമാണ് ആവശ്യം.
അതേസമയം യുഡിഎഫിന്റെ അന്ത്യ ശാസനം തള്ളി സ്വതന്ത്ര്യ നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. ഒപ്പം നിന്നില്ലെങ്കിൽ നടപടിയെടുക്കുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പി സി ജോർജ് എംഎൽഎ.
Story Highlights – jose k mani, pj joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here