അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പിസി ജോർജ്

അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പിസി ജോർജ്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരാണ് കേരളത്തിലേത്. രാജ്യ സഭാ ഉപ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കി.
മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെയാണ് ഭരിക്കുന്നത്. അതിനാലാണ് താൻ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. ഭരണാധികാരികൾ ദുഷിച്ചാൽ പ്രകൃതിപോലും കോപിക്കുമെന്നാണ്. കുട്ടിസഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് മന്ത്രിമാർക്ക് യാതൊരു വിലയുമില്ല. ഈ ഭരണം നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നൽകുമെന്ന് അറിയട്ടെ. അതിന് ശേഷം മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും പി.സി ജോർജ് പറഞ്ഞു.
Story Highlights – PC George says he will take a stand in favour of the no-confidence motion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here