സംസ്ഥാനത്ത് ഇന്ന് 1081 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ ; 95 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 1081 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, മലപ്പുറം, എറണാകുളം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 94 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 6, മലപ്പുറം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Story Highlights – covid 19, coronavirus, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here