എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് ജില്ലയില്‍ 165 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ക്ലസ്റ്ററുകള്‍ക്ക് പുറമെ നഗര പ്രദേശങ്ങളിലും വ്യാപകമായി രോഗം സ്ഥിരീകരിക്കുകയാണ്. ഇന്ന് ജില്ലയില്‍ 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 160 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ രോഗം സ്ഥിരീകരിച്ചു.
എറണാകുളത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. പശ്ചിമകൊച്ചിയിലെ കൊവിഡ് വ്യാപനം കൂടാതെ കിഴക്കന്‍ പ്രദേശങ്ങളായ വെങ്ങോലയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് കളമശേരിയില്‍ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ആറു ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. പശ്ചിമ കൊച്ചിയിലും വെങ്ങോലയിലും 20 പേര്‍ക്ക് വീതവും കൊവിഡ് ബാധ ഉണ്ടായി. നിലവില്‍ ജില്ലയില്‍ 1886 പേരാണ് രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്നത് .
Story Highlights – covid 19, corovirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here