രാകുൽ പ്രീതിന്റെ പ്രത്യേക ഫേസ് മാസ്‌ക്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി താരം

തന്റെ മുഖത്തിളക്കത്തിന്‍റെ രഹസ്യം പ്രേക്ഷകരോട് പങ്കുവച്ച് സിനിമാ താരം രാകുൽ പ്രീത് സിംഗ്. സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് നടി ബ്യൂട്ടി സീക്രട്ട് വെളിപ്പെടുത്തിയത്. ഒരു ഫേസ് മാസ്‌ക് ആണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് രാകുൽ പ്രീത് പറയുന്നു.
Read Also : ട്രാൻസിന് ശേഷം തമിഴിൽ അരങ്ങേറ്റത്തിന് അൻവർ റഷീദ്; തിരക്കഥ മിഥുൻ മാനുവൽ തോമസ്
വളരെ സിംപിൾ ആയൊരു ഫേസ് മാസ്‌ക്കാണിത്. അടുക്കളയിൽ സാധാരണയുണ്ടാകാറുള്ള പഴം, തേൻ, നാരങ്ങ എന്നിവയാണ് മാസ്‌ക് ഉണ്ടാക്കാനുള്ള ചേരുവകൾ. ആദ്യം പഴം നന്നായി ഉടച്ചെടുക്കുക. പിന്നീട് പകുതി നാരങ്ങ പിഴിഞ്ഞ് ഇതിൽ ചേർക്കണം. അതിലേക്ക് അര ടീസ്പൂൺ തേൻ ഒഴിക്കാം. നന്നായി ഇവയെല്ലാം ഒരുമിച്ച് ചേർത്താൽ ബനാന മാസ്‌ക് റെഡി. ഇത് മുഖത്ത് നന്നായി പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക.
വരണ്ട ചർമം ഉള്ളവർക്ക് ഈ മാസ്‌ക് വളരെ നല്ലതാണെന്ന് രാകുൽ പറയുന്നു. ചർമത്തിലെ കറുത്ത പുള്ളികൾ നീക്കാൻ നാരങ്ങാ നീര് സഹായിക്കും. തേൻ ചര്‍മത്തെ മൃദുവാക്കും. കൂടാതെ പഴം ജലാംശത്തെ തടഞ്ഞുവക്കുമെന്നും രാകുൽ പറയുന്നു.
Story Highlights – rakul preet singh, face mask
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here