കൊവിഡ് ചികിത്സയ്‌ക്കെത്തിയ ഗർഭിണിയെ ഡോക്ടർ ബലാത്സംഗം ചെയ്തു; ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

ഗർഭിണിയായ കൊവിഡ് രോഗി ആശുപത്രിയിൽ ഡോക്ടറുടെ പീഡനത്തിനിരയായി. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല. ബംഗളൂരുവിലാണ് സംഭവം.
ജൂലൈ 25നാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവതി. ട്രോമ കെയർ സെന്ററിൽ ജോലിക്കുണ്ടായിരുന്ന ഡോക്ടറാണ് യുവതിയെ പീഡിപ്പിച്ചത്. തുടർന്ന് യുവതി സംഭവം വാർഡിയിൽ ജോലിക്കുണ്ടായിരുന്ന ഡോക്ടർ ആസിമ ബാനുവിനോട് പറഞ്ഞു. യുവതിയുടെ പരാതിയിൽ അഞ്ച് ദിവസത്തിന് ശേഷം, ജൂലൈ 30 നാണ് വി.വി പുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും എന്നാൽ കെ.ജി ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളിലുണ്ടായ സംഘർഷം അന്വേഷണത്തെ ബാധിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
Read Also : കൊച്ചിയിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
കൊവിഡ് ചികിത്സയിൽ തുടരുന്ന യുവതി കഴിഞ്ഞ ആഴ്ച കുഞ്ഞിന് ജന്മം നൽകിയിരുന്നു. സംഭവം നടന്ന് ഒരു മാസം എത്തിനിൽക്കുമ്പോൾ യുവതിയുടെ മൊഴി എടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. യുവതി കൊവിഡ് ചികിത്സയിലാണെന്നും രോഗം ഭേദമായ ശേഷം മൊഴിയെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
Story Highlights – Coronavirus, Covid patient, Molested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here