Advertisement

കൊവിഡ് വാക്‌സിന്‍: റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

August 25, 2020
2 minutes Read
Sputnik-V

കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 നായി റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില കാര്യങ്ങളില്‍ തീരുമാനമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു. കര്‍ണാടകയിലും ആന്ധ്രയിലും രോഗവ്യാപനം തീവ്രമായി തുടരുകയാണ്.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് 5 രാജ്യത്ത് എത്തിക്കാനുള്ള ചര്‍ച്ചകളിലാണ് ഇന്ത്യയും റഷ്യയും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് അറിയിച്ച് ആരോഗ്യമന്ത്രാലയം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല. ഇന്ത്യയില്‍ മൂന്ന് വാക്‌സീനുകളുടെ പരീക്ഷണം പുരോഗമിക്കുയാണെന്ന് ഐസിഎംആര്‍ അറിയിച്ചു.

രോഗിയുടെ പ്രതിരോധശേഷി അനുസരിച്ചാകും രോഗം വീണ്ടും വരാനുള്ള സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ പുതുതായി 10,418 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 329 പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ 9419,തമിഴ്‌നാട്ടില്‍ 5951, കര്‍ണാടകയില്‍ 8161, ഉത്തര്‍പ്രദേശില്‍ 5006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പുതിയ കൊവിഡ് കണക്കുകള്‍. കൊവിഡ് സ്ഥിരീകരിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights India in talks with Russia regarding Sputnik-V covid-19 vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top