സെക്രട്ടേറിയറ്റിനകത്ത് തീപിടിച്ചതല്ല, തീ കത്തിച്ചതാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്: കെ സുരേന്ദ്രൻ

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രണ്ടാമത്തെ തവണയാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. ഗൗരവമായിട്ടുള്ള അന്വേഷണം വേണം. കേസന്വേഷണം പ്രോട്ടോകോൾ വിഭാഗത്തിലേക്ക് എത്തുമ്പോളാണ് ഇങ്ങനെ ഒരു തീപിടുത്തം എന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also : സെക്രട്ടേറിയറ്റിലെ തീപിടുത്തം: സുപ്രധാന ഫയലുകള്‍ കത്തി നശിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം
“ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിവരം പുറത്തുവരാതിരിക്കാൻ ശ്രമിച്ചിരുന്നു. വളരെ ആസൂത്രിതവും ഗൗരവതരവുമായ സംഗതിയാണ് നടന്നിരിക്കുന്നത്. സെക്രട്ടേറിയറ്റിനകത്ത് തീപിടിച്ചതല്ല, തീ കത്തിച്ചതാണ് എന്നുള്ള ആക്ഷേപം വളരെ ശക്തമായിരിക്കുകയാണ്. ഗൗരവമായിട്ടുള്ള അന്വേഷണം വേണം. രണ്ടാമത്തെ തവണയാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. ഇടിമിന്നൽ ഇല്ലാതെ ഇടിമിന്നലുണ്ടായെന്ന് പറഞ്ഞ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടന്നു. പ്രോട്ടോകോൾ ഓഫീസറായിരുന്ന ഷൈൻ ഹഖിനെതിരായ ഗൗരവമേറിയ ആരോപണങ്ങൾ നിലനിൽക്കെയാണ് ഫയലുകൾ നശിപ്പിക്കാൻ നീക്കം നടന്നത്. കേസന്വേഷണം പ്രോട്ടോകോൾ വിഭാഗത്തിലേക്ക് എത്തുമ്പോളാണ് ഇങ്ങനെ ഒരു തീപിടുത്തം.”- സുരേന്ദ്രൻ പറഞ്ഞു.
ഓഫീസിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. ഫോറൻസിക് ഉദ്യോഗസ്ഥർ വരണം. അല്ലാതെ പൊലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ അകത്ത് കയറ്റരുതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അല്‍പസമയം മുന്‍പാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. സുപ്രധാനമായ ഫയലുകൾ നശിച്ചിട്ടില്ലെന്നാണ് ചീഫ് പ്രോട്ടോകോൾ ഓഫീസ് അറിയിക്കുന്നത്.
Story Highlights – secretariat fire k surendran response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here