വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്ത സംഭവം; മുൻ ബ്രസീൽ താരം റൊണാൾഡീന്യോയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി

വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്തതിനെ തുടർന്ന് പാരഗ്വായിൽ നിയമ നടപടികൾ നേരിട്ട മുൻ ബ്രസീൽ താരം റൊണാൾഡീന്യോയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി.
ഇതോടെ അഞ്ചുമാസം നീണ്ടുനിന്ന അറസ്റ്റ് അടക്കമുള്ള നടപടികളിൽ നിന്ന് താരം മോചിതനായി. നിയമ നടപടികളുടെ ഭാഗമായി കഴിഞ്ഞ അഞ്ച് മാസമായി ഏർപ്പെടുത്തിയിരുന്ന വീട്ടുതടങ്കലും ഇതോടെ അവസാനിച്ചു.
കേസുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ 90,000 ഡോളർ നൽകി അവസാനിപ്പിക്കാമെന്ന റൊണാൾഡീന്യോയുടെ വ്യവസ്ഥ അസൻസിയോൺ ജഡ്ജ് സമ്മതിക്കുകയായിരുന്നു. ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകും.
വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ തുടർന്ന് പാരഗ്വായിൽവെച്ച് കഴിഞ്ഞ മാർച്ച് ആറിനാണ് റൊണാൾഡീന്യോയും സഹോദരനും ബിസിനസ് മാനേജറുമായ റോബോർട്ടോ അസ്സിസും അറസ്റ്റിലാകുന്നത്. തുടർന്ന് 32 ദിവസത്തോളം ഇരുവരും ജയിലിൽ കഴിയുകയും 1.6 ദശലക്ഷം യു.എസ് ഡോളർ കെട്ടിവെച്ച് ജയിൽ മോചിതരാവുകയുമായിരുന്നു.
Story Highlights – traveling with fake passport, ronaldinho has been allowed to return home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here