പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 180 പേര്‍ക്ക്

പത്തനംതിട്ടയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയാകുന്നു. ഇന്ന് 180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 148 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ക്ലസ്റ്ററുകള്‍ക്ക് പുറത്ത് ഉറവിടം വ്യക്തമല്ലാത്ത രോഗികളും വര്‍ധിക്കുകയാണ്.
കടയ്ക്കാട്, കടമ്പനാട്, നെല്ലാട് തുടങ്ങിയ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ പ്രധാനമായും സമ്പര്‍ക്ക രോഗ ബാധിതര്‍ വര്‍ധിക്കുന്നത്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട. ഇതിന് പുറമെ ക്ലസ്റ്ററുകള്‍ക്ക് പുറത്ത് ഉറവിടം വ്യക്തമല്ലാത്ത രോഗികളെ കണ്ടെത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. ഇതില്‍ പലരുടെയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ്.
രോഗ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. നിലവില്‍ 769 പേരാണ് രോഗം ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. കൂടാതെ 27 പേര്‍ ജില്ലയക്ക് പുറത്തും ചികിത്സയിലുണ്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരും രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും ഉള്‍പ്പെടെ 13374 പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 14 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Story Highlights – covid confirmed 180 people In Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here