Advertisement

എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്; മന്ത്രി എ.സി. മൊയ്തീന്‍ നിരീക്ഷണത്തില്‍

August 26, 2020
2 minutes Read
a c moideen

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രി നിരീക്ഷണത്തിലായി. അദ്ദേഹത്തിന്റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയതായാണ് വിവരം. മന്ത്രിയ്ക്ക് കൊവിഡ് പരിശോധന നടത്തും. ഇതോടെ സെക്രട്ടറിയേറ്റില്‍ അനക്സ് ഒന്നിലെ അഞ്ചാം നില അടച്ചിട്ടുണ്ട്.

നിലവില്‍ ഏഴ് ദിവസത്തേക്കാണ് മന്ത്രി നിരീക്ഷണത്തില്‍ പോവുക. ആന്റിജന്‍പരിശോധനയും ആര്‍ടിപിസിആര്‍ പരിശോധനയും മന്ത്രിക്ക് നടത്തും.

Story Highlights minister ac moideen in self quarantine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top