‘ഒതളങ്ങ തുരുത്തിനെ സിനിമയിൽ എടുത്തു’ സ്വതന്ത്ര ആവിഷ്‌കാരവുമായി അൻവർ റഷീദ്

ലോക്ക് ഡൗണിൽ വൈറലായ ഒതളങ്ങ തുരുത്ത് വെബ് സീരീസ് സിനിമയാകുന്നു. സംവിധായകൻ അൻവർ റഷീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സീരീസിന്റെ ആവർത്തനം ആയിരിക്കില്ല സിനിമയെന്നും സ്വതന്ത്രമായ പുനർനിർമാണമാണ് ഉദ്ദേശിക്കുന്നതെന്നും അൻവർ. സീരീസിലെ അഭിനേതാക്കൾ, ലൊക്കേഷനുകൾ, സീക്വൻസുകൾ എന്നിവ അതുപോലെതന്നെ നിലനിർത്തും.
Read Also : ട്രാൻസിന് ശേഷം തമിഴിൽ അരങ്ങേറ്റത്തിന് അൻവർ റഷീദ്; തിരക്കഥ മിഥുൻ മാനുവൽ തോമസ്
ഒതളങ്ങ തുരുത്ത് സംവിധാനം ചെയ്ത അംബുജി, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അബിൻ ബിനോ, ജയേഷ് ജനാർദ്ദൻ, ജഗദീഷ് കുമാർ എന്നിവരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയേക്കും. ഇപ്പോൾ നടക്കുന്ന എപ്പിസോഡിന്റെ ജോലികൾക്ക് ശേഷം സിനിമയുടെ നിർമാണം ആരംഭിക്കും. കണ്ടുപഴകാത്ത പശ്ചാത്തലവും വ്യത്യസ്തമായ അവതരണ ശൈലിയുമാണ് തന്നെ സീരീസിലേക്ക് ആകർഷിച്ചതെന്ന് അൻവർ റഷീദ്.
ഒരു വർഷം മുൻപ് ഇറങ്ങിയ ഒതളങ്ങ തുരുത്ത് ലോക്ക് ഡൗണിലാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇറങ്ങിയ ആറ് എപ്പിസോഡിനും 15 ദശലക്ഷത്തിൽ അധികം കാണികൾ യൂട്യൂബിലുണ്ട്. നർമത്തിൽ ചാലിച്ച നാടൻ കഥ പറച്ചിലാണ് സീരീസിനെ വ്യത്യസ്തമാക്കുന്നത്.
Story Highlights – anwar rasheed, othalanga thuruth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here