‘സ്വപ്‌നയുടെ ലോക്കറിന്റെ സംയുക്ത ഉടമ; പണം ഉറവിടം അറിയില്ല’: ചാർട്ടേഡ് അക്കൗണ്ടന്റ്

അന്വേഷണ സംഘം പിടിച്ചെടുത്ത ലോക്കറിൽ സംയുക്ത ഉടമായായിരുന്നെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ്
വേണുഗോപാൽ അയ്യർ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കോടതിയിൽ. പണത്തിന്റെ ഉറവിടം തനിക്ക് അറിയില്ലെന്നും വേണുഗോപാൽ അയ്യർ മൊഴി നൽകിയിരുന്നു.
ബാങ്ക് ലോക്കറിലുള്ള ഒരു കോടി രൂപ, ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ തുകയല്ലെന്ന് തെളിയിക്കുന്ന ഒരു മൊഴി കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടു. സ്വപ്നക്ക്കമ്മീഷൻ നൽകിയിട്ടില്ലെന്ന് സെയ്ൻവെഞ്ചേഴ്‌സ് ഉടമ വിനോദുംമൊഴി നൽകിയതായി ഇന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സ്വർണക്കടത്തിൽ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെജുഡീഷ്യൽ കസ്റ്റഡി നീട്ടണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലാണ് നിർണായകമായ മൊഴികൾ കൂടി പരാമർശിച്ചിരിക്കുന്നത്. അന്വേഷണ സംഘം കണ്ടെത്തിയ ബാങ്ക് ലോക്കറിന്റെ സംയുകത ഉടമയാണ് താനെന്ന് ചാർട്ടേഡ് അക്കൗണ്ടന്റും ശിവശങ്കറിന്റെ സുഹൃ ത്തുമായ വേണുഗോപാൽ അയ്യർ സമ്മതിച്ചതായുംറിപ്പോർട്ടിലുണ്ട്.അതുകൊണ്ടു തന്നെ ലോക്കറിലെ പണത്തിനും സ്വർണത്തിനും തനിക്ക് കൂടി ഉത്തരവാദിത്തമുണ്ട്. എന്നാൽ പണത്തിന്റെ ഉറവിടം സ്വപ്ന തന്നോട്പറഞ്ഞിട്ടില്ലെന്ന്അയ്യരുടെ മൊഴിയിൽ പറുയുന്നു.
ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം കുറ്റകൃത്യത്തിലൂടെ സ്വപ്ന സമ്പാദിച്ചതാണെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇതിന് തെളിവായി സെയ്ൻവെഞ്ചേഴ്‌സ് ഉടമ വിനോദിന്റെ മൊഴിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ലൈഫ് മിഷനിലെ കമ്മീഷൻ സന്ദീപിന് നൽകിയ ശേഷം സ്വപ്നയും, സരിത്തും സന്ദീപും ചേർന്ന് വീതിച്ചെടുത്തതായും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. അതേസമയം സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളുടെ റിമാൻഡ് കാലവധി അടുത്ത മാസം ഒൻപതാം തീയതി വരെ നീട്ടി.
Story Highlights – Gold smuggling, swapna suresh, M Shivashankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here