പശ്ചിമകൊച്ചിയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
എറണാകുളം ജില്ലയിൽ കൊവിഡ് ബാധ അതിരൂക്ഷം. ക്ലസ്റ്ററുകൾക്ക് പുറമെ നഗരപ്രദേശങ്ങളിലും രോഗവ്യാപനമുണ്ട്. ജില്ലയിൽ 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 187 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. രോഗബാധയുണ്ടാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലും ആശങ്ക ഏറുന്നു.
Read Also : പശ്ചിമകൊച്ചിയിൽ രോഗ വ്യാപനം രൂക്ഷമാകുന്നു; വൈറസ് ബാധയേൽക്കുന്നത് കൂടുതലും ചെറുപ്പക്കാർക്ക്
പശ്ചിമകൊച്ചിയിലെ കൊവിഡ് വ്യാപനം കൂടാതെ കിഴക്കൻ പ്രദേശങ്ങളായ വെങ്ങോലയിലും കോതമംഗലത്തുമെല്ലാം രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. പുതുതായി കൊവിഡ് സ്ഥിരീകരിച്ച 193 പേരിൽ 187 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പശ്ചിമകൊച്ചിയിലാണ് ഉയർന്ന രോഗവ്യാപനമുള്ളത്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഒരു ഐഎൻഎച്ച്എസ് ജീവനക്കാരനും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.
തൃക്കാക്കരയിലും തീവ്ര രോഗബാധയുണ്ടായി. 191 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. 189 എറണാകുളം സ്വദേശികളുടെയും രണ്ട് മറ്റു ജില്ലക്കാരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. അതേസമയം 1971 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here