സ്വര്‍ണക്കടത്ത് കേസ്; അനില്‍ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ്
വീണ്ടും ചോദ്യം ചെയ്‌തേക്കും. കസ്റ്റംസിന് മുന്നില്‍ ഹാജരായ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അനില്‍ നമ്പ്യാര്‍ നല്‍കിയ മൊഴിയും പ്രതികളുടെ മൊഴികളും തമ്മില് പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിച്ച ശേഷം അനിലിനെ വീണ്ടും വിളിപ്പിക്കും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനേയും ഉടന്‍ ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഇന്ന് ചോദ്യം ചെയ്തത്. രാവിലെ 10.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വെകുന്നേരം 3.30 ഓടെ അവസാനിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അനിലിന്റെ വിശദമായ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും, പ്രതികളുടെയും അനിലിന്റയും മൊഴി പരിശോധിച്ച ശേഷം വീണ്ടും ചെയ്യലിന് വിളിപ്പിക്കും.
കഴിഞ്ഞ ജൂലൈ അഞ്ചിന്ഡിപ്ലോമാറ്റിക് ബാഗ്തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയുംഅനില്‍ നമ്പ്യാരുമായി രണ്ടു തവണഫോണില്‍ സംസാരിച്ചതായികസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്തത് നയതന്ത്ര ബാഗല്ലെന്നും വ്യക്തിപരമായ ബാഗാണന്നും കോണ്‍സുല്‍ ജനറല്‍ കത്ത് നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചതായി സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. മാധ്യമപ്രവര്‍ത്തകനെന്ന് രീതിയിലാണ് സ്വപ്നയുമായുള്ള പരിചയമെന്നായിരുന്നു അനില്‍ നമ്പ്യാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേസിലെ മുഖ്യപ്രതിയുമായുള്ള അടുത്ത ബന്ധം സംബന്ധിച്ചുള്ള വിശദമായ ചോദ്യം ചെയ്യലാണ് ഇന്ന് നടന്നത്. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യാന് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചു. അരുണിനേയും കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും.
Story Highlights – Gold smuggling case; Customs may question Anil Nambiar again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here