കാസർഗോഡ് കൊവിഡ് പ്രതിദിന കണക്കുകൾ ആദ്യമായി 200 കടന്നു; 231 പേരിൽ 223 പേരും സമ്പർക്ക രോഗബാധിതർ

കാസർഗോഡ് ജില്ലയിൽ ആദ്യമായി പ്രതിദിന കണക്ക് 200 കടന്നു. 231 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 223 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 3 പേർ ഇതര സംസ്ഥാനത്തു നിന്നും 5 പേർ വിദേശത്തു നിന്നും എത്തിയവരാണ്.
രോഗവ്യാപനത്തിൻ്റെ മൂന്നു ഘട്ടങ്ങളിലായി ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. അജാനൂർ, വലിയപറമ്പ, പള്ളിക്കര, കാസർകോട് നഗരസഭ, ഉദുമ, കാറഡുക്ക, കാഞ്ഞങ്ങാട്, കോടോംബേളൂർ, ചെമ്മനാട്, മധൂർ മേഖലകളിലാണ് പുതുതായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അജാനൂരിൽ 34 പേരും വലിയ പറമ്പിൽ 25 പേരും കൊവിഡ് പോസിറ്റീവായി. 85 പേരാണ് രോഗമുക്തരായത്.
Read Also : എറണാകുളത്ത് 140 പേർക്ക് കൊവിഡ്
ആഗസ്റ്റ് 19 ന് 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. ജൂലൈ 22 മുതല്‍ ഇതുവരെയായി 17 തവണയാണ് നൂറിന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.
Story Highlights – kasaragod covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here