‘തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ല’; സുപ്രിംകോടതി

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ലെന്ന് സുപ്രിംകോടതി. കൊവിഡ് സാഹചര്യത്തിൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുതെന്ന ഹർജി തള്ളികൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
കൊവിഡ് മുക്തമാകുന്നത് വരെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുചെയ്യണമെന്ന് നിർദേശം നൽകാൻ കോടതിക്ക് കഴിയില്ല. കമ്മീഷൻ എല്ലാവശവും പരിശോധിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇറങ്ങാത്ത സാഹചര്യത്തിലുള്ള ഹർജി അനവസരത്തിലുള്ളതാണെന്നും ജസ്റ്റിസ് അശോക് ഭൂഷൺ നിരീക്ഷിച്ചു. ബിഹാറിൽ ഒക്ടോബർ മാസം തെരഞ്ഞെടുപ്പ് നടക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുപ്രിംകോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തിയത്.
Story Highlights -Covid is not a reason to postpone election, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here