കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഐഎം; നയതന്ത്ര ബാഗേജ് അല്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത് വി. മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഐഎം. കള്ളക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത് വി. മുരളീധരനാണ്. നയതന്ത്ര ബാഗ് അല്ലെന്ന് പറയാന്‍ സ്വപ്‌നയോട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദേശിച്ചതായി വ്യക്തമായിക്കഴിഞ്ഞു. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്തതെന്ന സംശയം ശക്തിപ്പെടുകയാണെന്നും സിപിഐഎം ആരോപിക്കുന്നു.
ജനം ടിവിയുടെ കേ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലൂടെയല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദേശിച്ചതായി പ്രതികളുടെ മൊഴിയില്‍ നിന്ന് വ്യക്തമാണ്.
കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചത് കേന്ദ്ര മന്ത്രി വി. മുരളീധരനാണ്. നയതന്ത്ര ബാഗേജ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയാറാകാത്തത് ശ്രദ്ധേയമാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Story Highlights – gold smuggling case, v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here