Advertisement

കാറ്റി പെറിക്ക് കുഞ്ഞ് പിറന്നു; തന്റെ കുഞ്ഞ് പൂവിനെ ലോകത്തിന് പരിചയപ്പെടുത്തി ഗായിക

August 28, 2020
2 minutes Read

ഗായിക കാറ്റി പെറിക്കും പങ്കാളിയും നടനുമായ ഓർലന്റോ ബ്ലൂമിനും കുഞ്ഞ് പിറന്നു. കാറ്റി പെറിയുടെ പെൺകുഞ്ഞിന്റെ പേര് ഡൈസി ഡോവ് എന്നാണ്. യുണിസെഫാണ് ഇക്കാര്യം പുറത്തുവിട്ടത്.

Read Also : മൂന്നാമതൊരാളെ വരവേൽക്കാനൊരുങ്ങി വിരാടും അനുഷ്‌കയും

സുരക്ഷിതവും ആരോഗ്യപരവുമായിരുന്നു കുഞ്ഞിന്റെ വരവെന്നും സ്‌നേഹത്താലും അത്ഭുതത്താലും നിറഞ്ഞിരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു. കാറ്റിയുടെ ആദ്യത്തെ കുഞ്ഞാണിത്.

35കാരിയായ കാറ്റി പെറിയും 43 കാരനായ ഓർലന്റോ ബ്ലൂമും കുഞ്ഞിന്റെ കൈ പിടിക്കുന്ന ഫോട്ടോയാണ് പങ്കുവച്ചത്. അതിൽ കാറ്റി പെറിയുടെ വിരലിൽ വെള്ള ഡെയ്‌സിയുടെ ചിഹ്നവുമുണ്ട്. തങ്ങളുടെ മകളുടെ പിറവി ആഘോഷിക്കുകയാണെന്നും, എല്ലാവർക്കും കുഞ്ഞുങ്ങളുടെ ജനനം സമാധാനപരമായുള്ള അനുഭവമായിരിക്കില്ലെന്നും തങ്ങൾ ഭാഗ്യമുള്ളവരാണെന്നും കാറ്റിയും ഓർലാന്റോയും പറഞ്ഞു.

Story Highlights katy perry gave birth to girl child, orlando bloom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top