ഓണക്കാലത്ത് കരുതലിന്റെ കരം; 150 ഓണക്കിറ്റുകൾ വിതരണം ചെയ്ത് കിയോകാർട്ടും യുഎസ് മലയാളികളും

കിയോകാർട്ടും യുഎസ് മലയാളികളും ചേർന്ന് അർഹതപ്പെട്ട 150 പേർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. തിരുവല്ലയിലായിരുന്നു വിതരണം. സിനിമാ സംവിധായകൻ ബ്ലെസ്സിയാണ് കിറ്റുകൾ വിതരണം ചെയ്തത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമായ രീതിയിൽ അവശ്യ വസ്തുക്കൾ വീട്ടുപടിക്കൽ എത്തിക്കുന്ന സംരംഭമാണ് കിയോകാർട്ട്.
തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ ജയകുമാർ, മുൻ മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പൗലചേറക്കൽ, ബിജെപി നേതാവ് കെആർ പ്രതാപചന്ദ്ര വർമ, മെർചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, മുനിസിപ്പൽ കൗൺസിലർ സണ്ണി മേനക്കൽ, സിപിഐഎം നേതാവ് ആർ സനൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സൂപ്പർമാർക്കറ്റുകൾ, കച്ചവടക്കാർ, വിതരണക്കാർ, ചെറുകിട വിൽപ്പനക്കാർ എന്നിവരും ഉപഭോക്താക്കളും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കിയോക്കാർട്ട്. മിതമായ നിരക്കിൽ, പഴം, പച്ചക്കറി, ഇറച്ചി, മുട്ട, ശീതീകരിച്ച വസ്തുക്കൾ അടക്കം മികച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് കിയോകാർട്ട് എത്തിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് കിയോകാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Story Highlights – onam kit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here