Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 139 പേര്‍ക്ക്

August 29, 2020
2 minutes Read
kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 139 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറു പേരും ഇന്ന് രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 33 പേര്‍ക്ക് ബാധിച്ചു. കിടങ്ങൂര്‍-10, ഈരാറ്റുപേട്ട-9, കൂരോപ്പട-7, എരുമേലി, പാലാ, കുമരകം-5 വീതം, വാഴൂര്‍, വെച്ചൂര്‍, പാമ്പാടി, തലപ്പലം-4 വീതം, കുറിച്ചി, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം-3 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

116 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായി. നിലവില്‍ 1334 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 3682 പേര്‍ക്ക് രോഗം ബാധിച്ചു. 2345 പേര്‍ രോഗമുക്തരായി. ആകെ 13725 പേര്‍ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Story Highlights covid confirmed 139 people In Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top