കൊവിഡ് കാലത്തെ ഓണം; തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്

കൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ഓണക്കാലത്തെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കിയാണ് പ്രത്യേക തിരുവാതിര ബോധവത്കരണ വിഡിയോ ഇറങ്ങിയിരിക്കുന്നത്.’ഈ ഓണം, കരുതലോണം’ എന്നാണ് ഈ വർഷത്തിന്റെ ഓണത്തിനുള്ള ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ സന്ദേശം.
Read Also : ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് അഞ്ചാം കൊവിഡ് മരണം
തൃശൂർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ തിരുവാതിര. പ്രാഥമികാരോഗ്യ കേന്ദ്രം കൂത്തമ്പുള്ളയിലെ ആശാ പ്രവർത്തകരായിരുന്നു തിരുവാതിരക്ക് ചുവട് വച്ചത്. മാവേലി തമ്പുരാനായി വേഷമിട്ടത് ആരോഗ്യകേരളം തൃശൂരിന്റെ ജീവനക്കാരനായ ശശിയാണ്.
ബോധവത്കരണ തിരുവാതിരയുടെ ഗാനരചന വിരമിച്ച എച്ച്എസ് ആയ വിമൽ കുമാറാണ്. ആലാപനം നന്ദന സിബു. തിരുവാതിരക്ക് നേതൃത്വം നൽകിയത് ജെപിഎച്ച്എൻ ആയി പ്രവർത്തിക്കുന്ന കദീജ സിസ്റ്ററാണ്.
Story Highlights – thiruvathira, covid awareness, health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here