സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ചിലരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. കേന്ദ്രത്തേയും ബിജെപിയും വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനു മൃദുസമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം കൃത്യമായാണ് നടക്കുന്നത്. ബന്ധപ്പെട്ടവരെ വിളിച്ച് ചോദ്യം ചെയ്യുന്നു. മറ്റു കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളാണ് തീരുമാനിേക്കണ്ടത്. അപ്പോഴേക്കും ജനം ടിവിയെ തന്നെ തള്ളിപ്പറയുന്ന നില സ്വീകരിച്ചതു എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതൊരു കടന്നകൈ ആയിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാഹി പാലത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനത്തിന്റെ തലയില്‍ വയ്്ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമിയേറ്റെടുക്കാത്തതുകൊണ്ടു ദേശീയപാത വികസനം നടന്നില്ല. ഇപ്പോള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നതുകൊണ്ടാണു അതു അഭിമാനപദ്ധതിയാകുന്നത്. കേന്ദ്രത്തെയോ ബി.ജെ.പിയോ പറയുമ്പോള്‍ പ്രതിപക്ഷ നേതാവിനു മൃദു സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫില്‍ കുറച്ചുകൂടി വിവരങ്ങള്‍ വരാനുണ്ടെന്നും സോളാറില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – investigation gold smuggling case right direction;cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here