സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ബിജെപി ശ്രമിക്കുന്നു : രമേശ് ചെന്നിത്തല

സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അട്ടിമറി ശ്രമാണോ എന്ന് സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
അനിൽ നമ്പ്യാർ കേസിൽ ഇടപെട്ടു. ബിജെപിയും സിപിഐഎമ്മും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. നയതന്ത്ര ബാഗേജല്ല എന്നു കേന്ദ്ര മന്ത്രി മുരളീധരൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. ബിജെപിയുമായി ബന്ധമുള്ളവരുടെ അടുത്തേക്ക് അന്വേഷണത്തിന്റെ കുന്തമുന നീളുന്നു. അന്വേഷണം വേഗത്തിലും സുതാര്യമാക്കാനും നടപടി വേണം. ബിജെപിയും സിപിഐഎമ്മുമായുള്ള അന്തർധാര സജീവമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ജനാധിപത്യത്തിൽ വിമർശിക്കാൻ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തത്തിനും അവകാശമുണ്ട്. നിയമമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം. എന്ത് ഭീഷണിയുണ്ടായാലും സർക്കാരിനെതിരായ പ്രക്ഷോഭം തുടരും. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും ഇല്ലെങ്കിൽ പരസ്യം നൽകി വശത്താക്കാൻ ശ്രമം നൽകുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കിഫ്ബിയുടെ പേരിൽ കോടികളുടെ പരസ്യം നൽകുന്നു. കിഫ്ബിയെ വെള്ളപൂശാൻ നീക്കം നടക്കുന്നുണ്ട്. ഭീഷണിയിലും പ്രലോഭനത്തിലും വീഴാത്ത മാധ്യമ പ്രവർത്തകരുണ്ട്. കിഫ്ബി നിയമനങ്ങളിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Story Highlights – ramesh chennithala on gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here