കൊവിഡ് രോഗികളുമായി പോയ ആംബുലന്‍സിന് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ആലക്കോട് കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒടുവള്ളിത്തട്ട് സിഎച്ച്‌സിയിലെ 108 ആംബുലന്‍സിന് നേരെയാണ് ശനിയാഴ്ച രാത്രി ഒരു സംഘം ആക്രമണം നടത്തിയത്. മദ്യലഹരിയിലാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തേര്‍ത്തലിയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരെ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റെറിലേക്ക് കൊണ്ടു പോകുമ്പോഴാണ് ആംബുലന്‍സിന് നേരെ അക്രമമുണ്ടായത്. ഡ്രൈവര്‍ വട്ടക്കൂല്‍ സ്വദേശി അമല്‍ നാരായണന്റെ പിപിഇ കിറ്റ് അക്രമികള്‍ വലിച്ചു കീറി. നഴ്‌സിന്റെയും കൊവിഡ് രോഗികളുടെയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. പ്രതികള്‍ആംബുലന്‍സിന്റെ ടയറിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു.
പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അടുത്തുള്ള പമ്പില്‍ നിന്നും ടയറില്‍ കാറ്റ് നിറച്ച ശേഷമാണ് രോഗികളെ ആശുപത്രിയിലെത്തിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.രയരോം സ്വദേശി മാത്യു ടി.ജെ, ചാണകക്കുണ്ട് സ്വദേശി ഷൈജു വി.എം എന്നിവരെയാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇവര്‍ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി ആക്രമണം നടത്തിയത്.
Story Highlights – Attack on ambulance carrying covid patients; Two arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here