കോട്ടയം ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കൊവിഡ്; 212 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 223 പേര് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
സംസ്ഥാനത്ത് നിന്ന് പുറത്ത് നിന്നും വന്ന 11 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്്. 43 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.
ഈരാറ്റുപേട്ട-27, പാമ്പാടി-17, തൃക്കൊടിത്താനം-13, ചങ്ങനാശേരി-9, പനച്ചിക്കാട്-7, കോരുത്തോട്, തിരുവാര്‍പ്പ്-6 വീതം, അതിരമ്പുഴ, അയ്മനം, കാഞ്ഞിരപ്പള്ളി- 5, കൂരോപ്പട -5 , എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍. രോഗം ഭേദമായ 73 പേര് കൂടി ആശുപത്രി വിട്ടു. നിലവില്‍ 1487 പേരാണ് ജില്ലയില്‍
ചികിത്സയില്‍ തുടരുന്നത്. ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 3908 ആയി. ഇതില്‍ 2418 പേര് രോഗമുക്തി നേടി.
Story Highlights – covid 19, coronavirus, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here