Advertisement

ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നടന്നു

August 30, 2020
1 minute Read

ഗുരുവായൂരപ്പന് തിരുമുൽകാഴ്ച്ചയുമായി ഉത്രാട കാഴ്ചക്കുല സമർപ്പണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ചടങ്ങുകൾ നിയന്ത്രണങ്ങളോടെ ആയിരുന്നു. ലക്ഷണമൊത്ത നേന്ത്രകുലകളാണ് കാഴ്ചക്കുലയായി സമർപ്പിച്ചത്.

Read Also : കണ്ടക്ടര്‍ക്ക് കൊവിഡ്: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

രാവിലെ ഏഴിന് ശീവേലിക്ക് ശേഷം ചടങ്ങുകൾ ആരംഭിച്ചു. കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തിയുടെ ചുമതലയുള്ള ഓതിക്കൻ പഴയം സതീശൻ നമ്പൂതിരി ആദ്യ കുല സമർപ്പിച്ചു. ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ക്ഷേത്രത്തിന് പുറത്ത് കിഴക്കേ ഗോപുരനടയിൽ ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാൻ സൗകര്യം ഒരുക്കി.

ഗുരുവായൂർ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് വിന്യസിച്ചിരുന്നു. ലഭിക്കുന്ന കാഴ്ചക്കുലകളിൽ ഒരു ഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ബാക്കിയുള്ളത് പടിഞ്ഞാറെ നടയിൽവച്ച് കുറഞ്ഞ വിലക്ക് ഭക്തർക്ക് നൽകും. തിരുവോണ നാളിലെ സദ്യക്കായി കാഴ്ചക്കുലകളിൽ ഒരു ഭാഗം എടുക്കാറുണ്ടെങ്കിലും ഇത്തവണ തിരുവോണ സദ്യയില്ല.

Story Highlights guruvayoor temple, onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top