Advertisement

ബാബർ അസം കെട്ടഴിഞ്ഞ പശുവിനെപ്പോലെ; വിമർശനവുമായി ഷൊഐബ് അക്തർ

August 31, 2020
3 minutes Read
Babar Azam Shoaib Akhtar

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം ഷൊഐബ് അക്തർ. ഇംഗ്ലണ്ടിനെതിരെ അസം ആശയങ്ങളില്ലാതെ കുഴങ്ങുകയായിരുന്നു എന്ന് അക്തർ കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യിൽ പാകിസ്താൻ പരാജയപ്പെട്ടതിനു പിന്നാലെയാണ് അക്തറിൻ്റെ പ്രതികരണം.

Read Also : പാകിസ്താനെ തല്ലിയൊതുക്കി ഇംഗ്ലണ്ട്; തകർപ്പൻ ജയം

“ബാബര്‍ അസമിനെ കണ്ടപ്പോള്‍, കെട്ടഴിഞ്ഞ് നിരത്തിലൂടെ അലയുന്ന പശുവിനെ പോലെയാണ് എനിക്ക് തോന്നിയത്. എന്താണ് ചെയ്യേണ്ടത് എന്നറിയാതെയാണ് ബാബര്‍ മൈതാനത്ത് നിന്നത്. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണ്. അതിലൂടെ മാത്രമേ നായകത്വത്തില്‍ മികവ് കണ്ടെത്താനാവുകയുള്ളൂ. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ എല്ലായ്പ്പോഴും ലഭിക്കുമെന്ന് കരുതരുത്. അത് പരമവധി ഉപയോഗിക്കാൻ കഴിയണം.”- അക്തർ പറഞ്ഞു.

പാകിസ്താൻ ടീം മാനേജ്മെൻ്റിനെയും അക്തർ വിമർശിച്ചു. “ബയോ ‘ഇന്‍സെക്യുര്‍’ ബബിളില്‍ ആണ് പാക് താരങ്ങള്‍ കളിക്കുന്നത്. അവിടെ എല്ലാ കളിക്കാരനും അരക്ഷിതാവസ്ഥയിലാണ്. ആശയക്കുഴപ്പം നിറഞ്ഞ സെലക്ഷന്‍, ആശയക്കുഴപ്പം നിറഞ്ഞ മാനേജ്‌മെന്റ്, ആശയക്കുഴപ്പം നിറഞ്ഞ ക്യാപ്റ്റന്‍, ആശയക്കുഴപ്പം നിറഞ്ഞ ടീം. എല്ലാത്തിലും ആശയക്കുഴപ്പമാണ്.”- അക്തർ കൂട്ടിച്ചേർത്തു.

Read Also : ഹഫീസിനും ബാബർ അസമിനും അർധസെഞ്ചുറി; പാകിസ്താന് കൂറ്റൻ സ്കോർ

പാകിസ്താൻ മുന്നോട്ടുവച്ച 195 പിന്തുടർന്ന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ആതിഥേയർ പാകിസ്താനെ കെട്ടുകെട്ടിച്ചത്. 66 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. പാകിസ്താനായി ഷദബ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story Highlights Babar Azam looks like a lost cow Shoaib Akhtar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top