Advertisement

തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ്; 125 പേര്‍ക്ക് രോഗമുക്തി

August 31, 2020
2 minutes Read
covid thrissur

തൃശൂര്‍ ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ ഇന്ന് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1309 ആണ്. തൃശൂര്‍ സ്വദേശികളായ 43 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4466 ആണ്. ഇതില്‍ 3017 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 12 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ -8, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ -8, ദയ ക്ലസ്റ്റര്‍ -4, പരുത്തിപ്പാറ ക്ലസ്റ്റര്‍ -2, ചാലക്കുടി ക്ലസ്റ്റര്‍ -1, ആര്‍എംഎസ് ക്ലസ്റ്റര്‍ -1 എന്നിങ്ങനെയാണ് ക്ലസ്റ്ററുകളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ നിലവില്‍ 9101 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 105 പേരേയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ഇന്ന് ജില്ലയില്‍ 596 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.

Story Highlights Thrissur district covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top