Advertisement

മാറനല്ലൂരില്‍ പിതാവ് ഒന്‍പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

September 1, 2020
1 minute Read

തിരുവനന്തപുരം മാറനല്ലൂരില്‍ പിതാവ് ഒന്‍പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരനായ സലീമാണ് മകന്‍ ആഷ്‌ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
ഇന്ന് പുലര്‍ച്ചെ സഹോദരി ഭക്ഷണവുമായി വരുമ്പോഴാണ് ഇരുവരുടെയും മൃതദേഹം കാണുന്നത്. ഒന്‍പതുകാരനായ ആഷ്‌ലിന്‍ കിടപ്പ് മുറിയിലെ കട്ടിലിലും സലീമിനെ അടുക്കളയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്റെ ഞരമ്പുകള്‍ മുറിച്ച നിലയിലാണ്. മൂന്ന് വിവാഹങ്ങള്‍ കഴിച്ച സലീമിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്‌ലിന്‍.

രണ്ടാം വിവാഹത്തിലെ ഭാര്യയുമായി പിണങ്ങിയ സലീം രണ്ടാഴ്ച മുന്‍പ് വിവാഹം ചെയ്ത യുവതിയും പിണങ്ങിപോയതായി ബന്ധുക്കള്‍ പറഞ്ഞു. വ്യവസായ വകുപ്പിന്റെ വികാസ് ഭവന്‍ ഓഫീസില്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനാണ് സലീം. ആഷ്‌ലിന്‍ കണ്ടല സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മാറനല്ലൂര്‍ പൊലീസ് കേസെടുത്തു.

Story Highlights father committed suicide after killing his son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top