കുടിശിക അടയ്ക്കാൻ കൂടുതൽ സമയം; ടെലികോം കമ്പനികളുടെ ആവശ്യം ഇന്ന് സുപ്രിംകോടതിയിൽ

സ്‌പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിലുള്ള 1.6 ലക്ഷം കോടി രൂപയുടെ കുടിശിക കേന്ദ്രസർക്കാരിന് അടച്ചുതീർക്കാൻ സമയം അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യത്തിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
Read Also : കുടിശിക എങ്ങനെ അടച്ചു തീർക്കുമെന്ന് വ്യക്‌തമാക്കാൻ ടെലികോം കമ്പനികൾക്ക് സുപ്രിംകോടതി നിർദേശം
കുടിശിക അടച്ചുതീർക്കാൻ 15 വർഷം സമയം അനുവദിക്കണമെന്നാണ് വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികളുടെ ആവശ്യം. ടെലികോം കമ്പനികൾക്ക് 20 വർഷം വരെ സമയം അനുവദിക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിൽക്കാൻ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യത്തിലും കോടതി നിലപാട് നിർണായകമാകും.
Story Highlights – telecom companies, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here