Advertisement

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

September 1, 2020
1 minute Read
venjaramoodu dyfi murder 4 more arrested

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേർക്കും ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ സജീവ്, സനൽ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.

ഇന്നലെ പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്നലെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിച്ചു.

Story Highlights venjaramoodu dyfi murder 4 more arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top