ഫൈസല്‍ വധശ്രമക്കേസില്‍ പൊലീസിനെ വിളിച്ചിരുന്നെന്ന് സമ്മതിച്ച് അടൂര്‍ പ്രകാശ് എംപി

ഫൈസല്‍ വധശ്രമക്കേസില്‍ പൊലീസിനെ വിളിച്ചിരുന്നെന്ന് സമ്മതിച്ച് അടൂര്‍ പ്രകാശ് എംപി. പ്രതി ഷജിത്ത് തന്നെ വിളിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടത്. ഏകപക്ഷീയമായ അന്വേഷണം തടയലായിരുന്നു ലക്ഷ്യമെന്നും അടൂര്‍ പ്രകാശ് എംപി പറഞ്ഞു. ‘കുരുക്ക് ആര്‍ക്ക്.?’ എന്ന തലക്കെട്ടില്‍ ട്വന്റിഫോര്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഫൈസല്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് ആരെയും വിളിച്ചിട്ടില്ല. പക്ഷേ ഷജിത്ത് എന്ന് പറയുന്ന വ്യക്തി ടെലിഫോണിലൂടെ എന്നെ ബന്ധപ്പെട്ടിട്ടുണ്ടാകും. ഒരു പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോയിട്ട് ഞങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍ അതിനേക്കുറിച്ച് ഒരു അന്വേഷണം നടത്തുന്നത് തെറ്റോ ശരിയോ എന്ന് പറയാനാകുമോ.? അത് പൊലീസ് സ്റ്റേഷനായതുകൊണ്ട് അവിടെ ബന്ധപ്പെട്ടുകൂടാ എന്ന് പറയുന്നത് ശരിയാണോ?
ഷജിത്ത് ഒരു പരാതി കൊടുത്തിട്ട് പരാതി സ്വീകരിക്കാതെ ഷജിത്തിനെ പ്രതിയാക്കി മാറ്റുന്ന അവസരമുണ്ടായി. അത് തെറ്റാണ് ഷജിത്ത് നല്‍കിയ പരാതി കൂടി പരിഗണിക്കേണ്ടതാണ് എന്ന് പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകന്‍ അങ്ങനെ പറയുന്നത് തെറ്റോ ശരിയോ എന്നതിനേക്കുറിച്ച് ആലോചിക്കേണ്ടതാണ്.
ഷജിത്ത് നല്‍കിയ പരാതി വായിച്ചുനോക്കിയിട്ടില്ല. പരാതി വായിച്ചുനോക്കിയല്ല എംപിയെന്ന നിലയില്‍ ഇടപെടുന്നത്. പരാതി എന്താണെന്ന് ചോദിച്ച് വിശദാംശങ്ങള്‍ എടുത്തുകൊണ്ടല്ല ഇടപെടുന്നത്. പരാതി പറയുമ്പോള്‍ ആ ആവലാതിക്ക് പരിഹാരം ഉണ്ടാക്കാന്‍ ബന്ധപ്പെട്ടാല്‍ അത് തെറ്റാണെന്ന് പറയില്ല. പൊലീസ് സ്റ്റേഷനില്‍ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
further updates soon…
Story Highlights – Adoor Prakash MP talk in encounter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here