Advertisement

കേരളം ഭരിക്കുന്നത് അക്രമത്തിന്റെ ഉപാസകന്‍മാരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; അക്രമങ്ങള്‍ക്കെതിരെ ഡിസിസി പ്രസിഡന്റുമാര്‍ ഉപവസിക്കും

September 2, 2020
1 minute Read

അക്രമത്തെ ഉപാസിക്കുന്ന നേതാക്കളാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം അക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ജി.ലീനയുടെ തിരുവനന്തപുരം മുട്ടത്തറയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ മറവില്‍ സംസ്ഥാന വ്യാപകമായി സംഘടിത അക്രമങ്ങളാണ് സിപിഐഎം ഗുണ്ടകള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും എതിരെ നടത്തുന്നത്.

വിവിധ ജില്ലകളിലായി 142ല്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വായനശാലകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും നശിപ്പിച്ചു. ഇത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്.സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സിപിഐഎമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡിസിസി അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ നാളെ ഉപവാസം അനുഷ്ഠിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

Story Highlights Mullappally Ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top