സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണം. മലപ്പുറത്ത് നിന്ന് ഒരു മരണവും പത്തനംതിട്ടയിൽ നിന്ന് രണ്ട് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
മഞ്ചേശ്വരം മെഡിക്കൽ കേളജിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി ഷോളയൂർ സ്വദേശിനി നിഷയാണ് മലപ്പുറത്ത് മരിച്ചത്. 24 വയസായിരുന്നു. വൃക്ക കരൾ സംബന്ധമായ രോഗ ബാധിതയായിരുന്നു നിഷ.
പത്തനംതിട്ടയിൽ ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. അടൂർ ഏറം സ്വദേശി രവീന്ദ്രനും (68) മറിയാമ്മ ഡാനിയേലുമാണ് മരിച്ചത്. രവീന്ദ്രൻ ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൃദയസംബന്ധ അസുഖങ്ങൾക്ക് ചികിത്സിലായിരുന്നു. മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് മറിയാമ്മ ഡാനിയേലിന് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights – three covid death reported in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here