അണ്‍ലോക്ക് നാലാംഘട്ടം: കേരളം ഉത്തരവ് പുറപ്പെടുവിച്ചു

അണ്‍ലോക്ക് നാലാം ഘട്ടവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അണ്‍ലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു ലോക്ക്ഡൗണ്‍ തുടരുകയും മറ്റു സ്ഥലങ്ങളില്‍ ഘട്ടങ്ങളായി ഇളവുകള്‍ അനുവദിക്കുകയും ചെയ്യും.
എല്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും കൊവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നോട്ടിഫൈ ചെയ്യുന്ന നിലവിലെ രീതി തുടരും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പൊലീസ്, ആരോഗ്യ അധികൃതര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ നടപ്പാക്കല്‍ കളക്ടര്‍മാര്‍ ഉറപ്പാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ അതിനുള്ള നടപടികള്‍ക്ക് കളക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് ഉത്തരവ്.
Story Highlights – Unlock Phase IV: Kerala issues order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here