Advertisement

അതിര്‍ത്തിയിലെ ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി

September 3, 2020
2 minutes Read
Indian Army can withstand any provocation ; Bipin Rawat

അതിര്‍ത്തിയിലെ ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ചൈനയും പാകിസ്താനും അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. വടക്ക്-കിഴക്ക് ഭാഗത്ത് ഇന്ത്യ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇതിന് തക്കതായ ഭാഷയില്‍ മറുപടി നല്‍കാന്‍ ശേഷി സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ ഇന്ത്യ കൃത്യമായ കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഇതിനായുള്ള അനുമതി അതിര്‍ത്തികളില്‍ നല്‍കിയിട്ടുണ്ട്. സൈന്യത്തില്‍ നയത്തില്‍ പുതിയ മാറ്റമാണിത്. പോര്‍മുഖത്ത് നില്‍ക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആണവ യുദ്ധമുണ്ടായാല്‍ പോലും അതിനെ നേരിടാന്‍ സൈന്യത്തിന് കഴിയുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

Story Highlights Indian Army can withstand any provocation ; Bipin Rawat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top