Advertisement

അയോഗ്യതാ ഭീഷണി ഉയര്‍ത്തി ജനപ്രതിനിധികളെ തിരികെ എത്തിക്കാനുള്ള തന്ത്രം വിജയിക്കില്ലെന്ന് ജോസഫ് പക്ഷം

September 3, 2020
1 minute Read

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ അയോഗ്യത ഭീഷണി ഉയര്‍ത്തി തിരികെ എത്തിക്കാനുള്ള ജോസ് കെ. മാണിയുടെ തന്ത്രം വിജയിക്കില്ലെന്ന് ജോസഫ് പക്ഷം. അവിശ്വാസ വോട്ടെടുപ്പിന് സാധ്യതയില്ലാത്തതിനാല്‍ നിയമ നടപടികള്‍ സാധ്യമാകില്ലെന്നാണ് വാദം. ജോസ് വിഭാഗം ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചതിന് പിന്നാലെയാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രതികരണം.

മടങ്ങിയെത്തിയില്ലെങ്കില്‍ രണ്ടില ചിഹ്നത്തില്‍ ജയിച്ച ശേഷം കൂറുമാറിയ ജനപ്രതിനിധികളെ അയോഗ്യരാക്കും എന്നായിരുന്നു ജോസ് കെ. മാണിയുടെ മുന്നറിയിപ്പ്. ഇവര്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ മുതല്‍ ജില്ലാ കമ്മറ്റി യോഗങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഈ ഭീഷണി പി.ജെ. ജോസഫ് വിഭാഗം നേതാക്കള്‍ തള്ളിക്കളഞ്ഞു. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് വന്നാല്‍ മാത്രമേ അയോഗ്യത പരാതി ഉന്നയിക്കാന്‍ ആകു. കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ അവിശ്വാസപ്രമേയത്തിന് ഇനി സാധ്യതയില്ല.

പ്രാദേശിക നേതാക്കളെ വിരട്ടി തിരികെയെത്തിക്കാന്‍ ഉള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് ജോസ് കെ. മാണി പയറ്റുന്നതെന്ന് ജോസഫ് പക്ഷം ആരോപിച്ചു. ഇക്കാര്യം വിശദീകരിച്ച് പരമാവധി പേരെ ഒപ്പം നിര്‍ത്താനും നേതാക്കള്‍ ശ്രമം തുടങ്ങി. കോട്ടയം ജില്ലാ പഞ്ചായത്തിലും, പാലാ നഗരസഭ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലും നിരവധിപേര്‍ ജോസഫ് വിഭാഗത്തിലേക്ക് മാറിയിരുന്നു.

Story Highlights jose k mani And pj joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top