പാലാരിവട്ടം മേല്‍പാലം പുതുക്കിപണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കും

പാലാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയാന്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഇതിനിടെ, വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാര്‍ കോടതിയെ സമീപിച്ചു. തൊട്ടുപിന്നാലെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കി.
പാലാരിവട്ടത്തിന് സമീപമുള്ള കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലങ്ങള്‍ കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ട് പാലങ്ങളും തുറക്കുന്നതോടെ പാലാരിവട്ടം ജംഗ്ഷനില്‍ വലിയ ഗതാഗതകുരുക്കുണ്ടാകും. ഈ സാഹചര്യത്തില്‍ പാലാരിവട്ടം മേല്‍പാലം അടിയന്തരമായി പുതുക്കിപണിയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഭാരപരിശോധനയില്‍ തത്സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
നാളെ ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് രണ്ടാമത്തെ കേസായിട്ടാണ് പാലാരിവട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. എന്നാല്‍, കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാര്‍ കോടതിക്ക് കത്ത് നല്‍കി. വ്യക്തിപരമായ ബുദ്ധിമുട്ടുകളും, കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അടിയന്തര സ്വഭാവമുള്ളതിനാല്‍ നാളെ തന്നെ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരും കത്ത് നല്‍കി. ഇക്കാര്യത്തില്‍ കോടതിനിലപാട് നിര്‍ണായകമാകും.
Story Highlights – palarivattom flyover supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here