Advertisement

മുസ്ലീം ലീഗിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ച ‘ഒക്കച്ചങ്ങായി’; അർത്ഥം തിരഞ്ഞ് സോഷ്യൽ മീഡിയ

September 3, 2020
2 minutes Read

വ്യാഴാഴ്ചയിലെ വാർത്താസമ്മേളനത്തിൻ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം ലീഗിനെ വിശേഷിപ്പിച്ച ‘ഒക്കച്ചങ്ങായി’ എന്ന വാക്കിന്റെ അർത്ഥം തിരഞ്ഞ് സോഷ്യൽ മീഡിയ. അധികമാർക്കും അറിയാത്ത പദപ്രയോഗമാണ് ‘ഒക്കച്ചങ്ങായി’ എന്നത്. തികച്ചും പ്രാദേശികമായ ഈ പ്രയോഗം പൊതു ഇടങ്ങളിൽ അധികമാരും കേൾക്കാൻ ഇടയില്ല.

കണ്ണൂർ ജില്ലയിലെ തലശേരി, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ് പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ‘ഒക്കച്ചങ്ങായി’. ചെറുക്കൻ കുളിച്ച് കുപ്പായമിടുന്ന സമയം മുതൽ ഇയാൾ ഒപ്പമുണ്ടാകും. ചെറുക്കന് പൗഡർ ഇട്ട് കൊടുക്കുക, ഷർട്ടിന്റെ ബട്ടൺ ഇട്ട് കൊടുക്കുക, കല്യാണ മണ്ഡപം വരെ ഒപ്പം നടക്കുക, ആൾക്കൂട്ടത്തെ കണ്ട് കല്ല്യാണ ചെറുക്കന് സഭാകമ്പം വരാതെ കൂടെ നിൽക്കുക, ധൈര്യം പകരുക എന്നിവയൊക്കെയാണ് ഒക്കച്ചങ്ങായിയുടെ പണി.

ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ‘ഒക്കച്ചങ്ങായി’ എന്ന പദം ഉപയോഗിച്ചത്.
ഒക്കച്ചങ്ങായിമാർ പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി പറഞ്ഞ കാര്യങ്ങൾ ലീഗ് ഏറ്റുപിടിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ബിജെപി പറയുന്നതിന് ബലം കൊടുക്കാൻ ഇടപെടുക എന്നൊരു നിലപാടാണ് യുഡിഎഫ് ഇപ്പോൾ സ്വീകരിക്കുന്നത്. ആരോപണം ഉന്നയിച്ച ആളുകൾക്ക് സാങ്കേതികത അറിയില്ല. എന്നാൽ കുഞ്ഞാലിക്കുട്ടിയെ പോലെ ദീർഘകാലം മന്ത്രിയായിരുന്ന ഒരാൾക്ക് ഇതിനെക്കുറിച്ച് അറിയാതെ വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Story Highlights Pinarayi vijayan, Okkachangayi, Muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top