ബജറ്റില്‍ ഒതുങ്ങുന്ന ടെലിവിഷനുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബജറ്റിലൊതുങ്ങുന്ന ടെലിവിഷന്‍ വാങ്ങുകയെന്നത് ഇന്നത്തെക്കാലത്ത് അത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ബജറ്റില്‍ ഒതുങ്ങുന്ന മികച്ച ഫീച്ചേഴ്‌സുള്ള ടെലിവിഷന്‍ വാങ്ങുകയെന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. ടെലിവിഷന്റെ സ്‌പെസിഫിക്കേഷനുകളും ഡിസ്‌പ്ലേയുടെ വലിപ്പവും ഓഡിയോയുടെ പ്രത്യേകതകളുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത്തരത്തില്‍ ബജറ്റില്‍ ഒതുങ്ങുന്ന തരത്തില്‍ ടെലിവിഷന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ടെലിവിഷന്റെ വലിപ്പം
വാങ്ങാന്‍ ഉദ്ദേശിക്കുന്ന ടെലിവിഷന്റെ വലിപ്പം ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ടിവി വയ്ക്കാന്‍ പോകുന്ന റൂമിന്റെ വലിപ്പത്തിനാണ് പ്രാധാന്യം. ബജറ്റില്‍ ഒതുങ്ങുന്ന ടിവിയുടെ സാധാരണ വലിപ്പമെന്നത് 32 ഇഞ്ച് മുതല്‍ 40 ഇഞ്ച് വരെയാണ്. ടിവി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന റൂമിന്റെ വലിപ്പവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ടിവി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും ടിവി കാണാന്‍ ഉദ്ദേശിച്ച് കസേര തയാറാക്കുന്ന സ്ഥലവും തമ്മില്‍ ഏകദേശം 3-5 അടിയുണ്ടെങ്കില്‍ 32 ഇഞ്ചിന്റെ ടിവിയായിരിക്കും ഉചിതം. 4-6 അടി ഉണ്ടെങ്കില്‍ 40 ഇഞ്ചിന്റെ ടിവി വാങ്ങാവുന്നതാണ്.
ഡിസ്‌പ്ലേ
സെറ്റ്‌ടോപ്പ് ബോക്‌സ് ഉപയോഗിച്ച് ടിവി കാണാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എച്ച്ഡി ഡിസ്‌പ്ലേ പാനലുകള്‍ ഉള്ള ടെലിവിഷന്‍ മതിയാകും. 32 ഇഞ്ചില്‍ വരുന്ന ടിവികള്‍ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ പാനലുകള്‍ സാധാരണയായി നല്‍കാറില്ല. എന്നാല്‍ ചില ബ്രാന്റുകള്‍ 32 ഇഞ്ച് ടിവി മോഡലുകളില്‍ ഫുള്‍ എച്ച്ഡി സൗകര്യം നല്‍കാറുണ്ട്. ഇവ വാങ്ങുന്നതാകും കൂടുതല്‍ ഉചിതം.
എല്‍ഇഡി, എല്‍സിഡി, ഒഎല്‍ഇഡി – വ്യത്യാസം
ഒഎല്‍ഇഡി, ക്യുഎല്‍ഇഡി എന്നിവ ഹൈ എന്‍ഡ് ഡിസ്‌പ്ലേ പാനലുകളാണ്. ഇവ സാധാരണായി ബജറ്റ്, മിഡ് റേഞ്ച് ടെലിവിഷനുകളില്‍ നല്‍കാറില്ല. എല്‍സിഡി, എല്‍ഇഡി പാനലുകളുള്ള ടെലിവിഷനുകളാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതലായുള്ളത്. എല്‍സിഡി ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേയും എല്‍ഇഡി ലൈറ്റ് എമിറ്റിംഗ് ഡയോഡും ബാക്ക്ഗ്രൗണ്ടിനായി ഉപയോഗിക്കുന്നു. ഇത്തരം പാനലുകള്‍ ഉപയോഗിക്കുന്നത് വഴിയായി ടെലിവിഷന്റെ വലിപ്പം കുറയുകയും കൂടുതല്‍ എനര്‍ജി എഫിഷ്യന്റായി മാറുകയും ചെയ്യുന്നു.
ഒഎല്‍ഇഡി എന്നത് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡിനെ സൂചിപ്പിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വൈദ്യുത പ്രവാഹം കടന്നുപോകുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുന്ന പിക്‌സലുകളാണ് ഇത്തരം ടെലിവിഷനുകളില്‍ ഉപയോഗിക്കുന്നത്.
എച്ച്ഡിഎംഐ പോര്‍ട്ടുകള്‍
ടെലിവിഷനിലേക്ക് മറ്റ് ഉപകരണങ്ങള്‍ ബന്ധിപ്പിക്കുന്നതിന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ ആവശ്യമാണ്. കുറഞ്ഞത് നാല് എച്ച്ഡിഎംഐ പോര്‍ട്ടുകളുള്ള ടെലിവിഷന്‍ വാങ്ങുന്നതാകും ഉചിതം. ഇതില്‍ ഒരു പോര്‍ട്ട് സെറ്റ് ടോപ് ബോക്‌സിനായും ഒരെണ്ണം സ്ട്രീമിംഗ് ഡിവൈസിനായും ഒരെണ്ണം ഗെയിമിംഗ് കണ്‍സോളിനായും ഒരെണ്ണം സൗണ്ട് ബാറിനായും ഉപയോഗിക്കാം.
ഓപ്പറേറ്റിംഗ് സിസ്റ്റം
ബജറ്റില്‍ ഒതുങ്ങുന്നേ സ്മാര്‍ട്ട്ടിവികള്‍ പലതും വരുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. സാംസംഗ് ടിസാന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും എല്‍ജി വെബ്ഓസ് സിസ്റ്റത്തിലുമാണ് ടെലിവിഷനുകള്‍ പുറത്തിറക്കുന്നത്.
ശബ്ദം
കുറഞ്ഞത് 20 w സിറ്റീരിയോ സ്പീക്കേഴ്‌സ് ഉള്ള ടെലിവിഷന്‍ വാങ്ങുന്നതാകും ഉചിതം. എക്‌സ്റ്റേര്‍ണലായി സ്പീക്കറുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടോയെന്ന് പരിശോധിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here