Advertisement

ജ്വല്ലറിക്കായി മൂന്ന് പേരിൽ നിന്ന് 10 ലക്ഷം വാങ്ങി; മഞ്ചേശ്വരം എംഎൽഎയ്‌ക്കെതിരെ വീണ്ടും പരാതി

September 3, 2020
1 minute Read

മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ വീണ്ടും പരാതി. ജ്വല്ലറിക്കായി മൂന്ന് പേരിൽ നിന്നായി 10 ലക്ഷം വീതം തട്ടിയെടുത്തെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എംഎൽഎയ്‌ക്കെതിരെ ചന്തേര പൊലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.

ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മൂന്ന് പേരുടെ പരാതിയിൽ കമറുദ്ദീൻ എംഎൽഎയ്ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 34 ലക്ഷം തട്ടിയെന്നായിരുന്നു കേസ്.

Read Also : നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു; മഞ്ചേശ്വരം എംഎൽഎക്ക് എതിരെ കേസ്

നഷ്ടത്തെ തുടർന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മൂന്ന് ശാഖകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭ വിഹിതവും നൽകിയിട്ടില്ല.

Story Highlights Manjeswaram MLA, M. C. Kamaruddin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top