വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം : ഐഎൻടിയുസി നേതാവ് ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ ഐഎൻടിയുസി നേതാവ് ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അതേസമയം, മദപുരം മലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചു. തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ മരച്ചില്ല ഒടിഞ്ഞ് വീണു. മറ്റൊരു പ്രതി അൻസാർ പിടിയിലായിട്ടില്ലെന്ന് പൊലീസ്. ഫോൺ കോൾ വിവരങ്ങളിൽ പരിശോധന തുടരുകയാണ്. ഏഴിനോ എട്ടിനോ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.
കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരാണ് ഇരുവരും. മറ്റാരുടേയെങ്കിലും സഹായമുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും ആരായുന്നത്. കേസിലെ ഒൻപത് പ്രതികളും പിടിയിലായിട്ടുണ്ട്.
ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.
Story Highlights – intuc leader unni arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here