Advertisement

കൊച്ചി മെട്രോ; തൈക്കുടം മുതല്‍ പേട്ട വരെയുള്ള സര്‍വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

September 4, 2020
1 minute Read
kochi metro restart

കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള പാതയിലെ യാത്രാ സര്‍വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. മെട്രോയുടെ യാത്രാ സര്‍വീസുകളും തിങ്കളാഴ്ച തന്നെ പുനരാരംഭിക്കും.

1.33 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം. തിങ്കളാഴ്ചയോടെ ഈ സ്വപ്ന ദൂരവും പിന്നിടും. വൈദ്യുതീകരണവും സിഗ്‌നിലിംഗും സ്റ്റേഷനുമെല്ലാം പരിശോധിച്ച റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ സാങ്കേതിക അനുമതി നേരത്തെ നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയും വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

പേട്ടയിലേക്ക് കൂടി ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെകൊച്ചി മെട്രോ പതയുടെ ദൈര്‍ഘ്യം 25.16 കിലോമീറ്ററാകും. ആകെ സ്റ്റേഷനുകളുടെ എണ്ണം 22 ആകും. പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി ദീര്‍ഘിപ്പിച്ച മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ നിലച്ച യാത്രാ സര്‍വീസുകളും തിങ്കളാഴ്ച പുനരാരംഭിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെയാണ് സര്‍വീസുകള്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയുമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ 12വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒമ്പതുവരെയുമായിരിക്കും സര്‍വീസ്.

Story Highlights kochi metro thaikkudam to pettah service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top