Advertisement

പ്രശാന്ത് ഭൂഷൺ അഭിഭാഷകനായി തുടരണോ എന്ന് പരിശോധിക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

September 5, 2020
1 minute Read

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷനെ ശിക്ഷിച്ച നടപടി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ഡൽഹി ബാർ കൗൺസിലിനോട് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. പ്രശാന്ത് ഭൂഷണ് അഭിഭാഷകനായി തുടരാൻ നിയമപരമായി അർഹതയുണ്ടോ എന്നതിൽ ഉടൻ തീരുമാനം എടുക്കണമെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തിൽ നിയമപരമായ വസ്തുതകൾ പരിശോധിച്ച് എത്രയും വേഗം നടപടി സ്വീകരിക്കാൻ ഡൽഹി ബാർ കൗൺസിലിനോട് ആവശ്യപ്പെട്ടതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചു. പ്രമേയത്തിലൂടെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് അനുവദിക്കുക, അഭിഭാഷക നിയമത്തിന്റെ പിൻബലത്തിൽ ചില സാഹചര്യങ്ങളിൽ ലൈസൻസ് പിൻവലിക്കുക, സസ്‌പെൻഡ് ചെയ്യുക തുടങ്ങി തീരുമാനങ്ങൾ എടുക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകളാണ്. പ്രശാന്ത് ഭൂഷൺ എൻറോൾ ചെയ്തത് ഡൽഹി ബാർ കൗൺസിലിന്റെ കീഴിലാണ്. പ്രശാന്ത് ഭൂഷണെതിരെ നടപടി വേണോ എന്ന കാര്യത്തിൽ ഡൽഹി ബാർ കൗൺസിൽ തീരുമാനമെടുക്കും.

കോടതിയലക്ഷ്യ കേസിൽ കഴിഞ്ഞ ദിവസമാണ് പ്രശാന്ത് ഭൂഷണെ സുപ്രിംകോടതി ശിക്ഷിച്ചത്. ഒരു രൂപ പിഴ അടക്കാനായിരുന്നു നിർദേശം. പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ അറിയിക്കുയും ചെയ്തിരുന്നു.

Story Highlights Prashant bhushan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top