Advertisement

ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? [24 Fact check]

September 6, 2020
3 minutes Read

/-പ്രിയങ്ക രാജീവ്

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൊതുജനങ്ങൾക്കായി തുടങ്ങിയ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വ്യാജസന്ദേശത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആരോഗ്യ സുരക്ഷ പദ്ധതിയെക്കുറിച്ചൊരു വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. നിലവിലെ കാർഡ് ഉടമകളെ കൂടാതെ പുതുതായി ആരോഗ്യ ഇൻഷുറൻസ് എടുക്കാനുള്ള അവസരം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് ആ പോസ്റ്റ്. ഇതിലെന്തെങ്കിലും വസ്തുതയുണ്ടോ പരിശോധിക്കാം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വ്യാജസന്ദേശം പ്രചരിക്കുന്നത്. നിലവിലെ കാർഡ് ഉടമകളെ കൂടാതെ പുതുതായി ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനുള്ള അവസരം ഈ മാസം അവസാനത്തോടെ ആരംഭിക്കും എന്ന തരത്തിലാണ് പ്രചാരണം. കൂടാതെ ബിപിഎൽ, എപിഎൽ വേർതിരിവില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഈ അനുകൂല്യം ലഭ്യമാകുമെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു. നിരവധി പേരാണ് സന്ദേശം കണ്ണും പൂട്ടി ഷെയർ ചെയ്തത്.

ഇൻഷുറൻസിന്റെ പുതുക്കൽ നടപടികളെക്കുറിച്ചോ പുതിയ അംഗങ്ങളുടെ രജിസ്‌ട്രേഷനെക്കുറിച്ചോ ഒരു തരത്തിലുള്ള വാർത്തയും പുറത്ത് വിട്ടില്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത്. 42 ലക്ഷത്തോളം പേരാണ് നിലവിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ മുന്നിൽ കണ്ട് സർക്കാർ തുടങ്ങിയ ചികിത്സ പദ്ധതിയാണിത്. എന്നാൽ, ചില രാഷ്ട്രീയ താൽപര്യങ്ങളിലൂടെയാണ് ഈ വ്യാജ സന്ദേശവും പ്രചരിക്കുന്നത്.

Story Highlights what is the reality behaind the message circulaing regarding the health care plan,24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top