അരുണാചലിൽ കാണാതായവരെ അറസ്റ്റ് ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ

അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ചില ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. മറ്റൊരു പ്രതികരണവും ചൈനീസ് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അരുണാചലിലെ കാടുകളിൽ വേട്ടയ്ക്ക് പോയവരെയാണ് ചൈനീസ് സൈന്യം പിടികൂടി കൊണ്ടുപോയത്. ചൈനീസ് സൈന്യം അതിർത്തി മേഖലയിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. അപ്പർ സുബാൻസിരി ജില്ലയിലെ സേരാ സെവൻ ഏരിയയിലാണ് സംഭവം. ഈ പ്രദേശം കാട്ടിനുള്ളിലാണ്.
Read Also : ഇന്ത്യ- ചൈന അനൗപചാരിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും
അടുത്തുള്ള ഗ്രാമമായ നാച്ചോയിൽ നിന്ന് രണ്ട് ദിവസം നടന്നാൽ മാത്രമേ ഈ മേഖലയിലേക്ക് എത്തിച്ചേരാൻ കഴിയൂ. സ്ഥലത്തെ കോൺഗ്രസ് എംഎൽഎയായ നിനോംഗ് എറിംഗ് ആണ് ആളുകളെ തട്ടിക്കൊണ്ടുപോയ വിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. സമാനമായ സംഭവങ്ങൾ മേഖലയിൽ പലപ്പോഴായി നടക്കുന്നുണ്ടെന്നും ഇതിന് തക്കതായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് നീക്കത്തിന് പിന്നിലെന്ന് എംഎൽഎ നിനോംഗ് എറിംഗ് ട്വീറ്റിൽ പറഞ്ഞു. കൂടാതെ തട്ടിക്കൊണ്ടുപോയവരുടെ വിവരങ്ങളും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ചൈന തട്ടിക്കൊണ്ടുപോയ ആളിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റും എംഎൽഎ പങ്കുവച്ചു.
Story Highlights – arunachal pradesh, missing guys, china arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here