Advertisement

ഫോർട്ട് സ്‌റ്റേഷനിലേത് തൂങ്ങി മരണം തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

September 6, 2020
1 minute Read

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ മരിച്ച അൻസാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അൻസാരിയുടേത് തൂങ്ങി മരണം തന്നെയെന്ന് പോസ്റ്റുമോർട്ടത്തിൽ പറയുന്നു. നട്ടെല്ലിന്റെ ഭാഗത്ത് രണ്ട് പരുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പരുക്കിൽ വിശദമായ അന്വേഷണം ഉണ്ടാവും. പരുക്ക് പറ്റിയത് സ്റ്റേഷനിലെത്തിയതിനു ശേഷമാണോ എന്ന് പരിശോധിക്കും.

ഓഗസ്റ്റ് പതിനാറിനാണ് കേസിനാസ്പദമായ സംഭവം. കിഴക്കേകോട്ടയിൽ നിന്ന് മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയെ അൻസാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. അൻസാരിയെ മറ്റൊരു കേസിലെ രണ്ട് പ്രതിക്കൊപ്പം സ്റ്റേഷനിൽ നിർത്തി. തുടർന്ന് സ്റ്റേഷനിലെ ശുചിമുറിയിൽ പോയ അൻസാരിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊറോണ പ്രോട്ടോകോൾ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാർഡുകൾക്ക് പ്രതികളുടെ സുരക്ഷാ ചുമതല നൽകിയിരുന്നുവെന്നുമായിരുന്നു ഫോർട്ട് പൊലീസിന്റെ വിശദീകരണം. ശുചിമുറിയിൽ ആത്മഹത്യ ചെയ്തതായി പ്രതിയെ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.

Story Highlights Fort police station, custody death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top